24 February 2026, Tuesday

Related news

February 23, 2026
February 20, 2026
February 5, 2026
February 4, 2026
February 3, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026
January 16, 2026

ലൊക്കേഷൻ മാനേജറും നടനുമായ ദാസ് തൊടുപുഴ അന്തരിച്ചു

Janayugom Webdesk
തൊടുപുഴ
March 15, 2023 9:42 pm

സിനിമാ ലൊക്കേഷൻ മാനേജർ ചിറ്റൂർ ഐക്കരപ്പറമ്പിൽ ദാസ് തൊടുപുഴ (സുഗുണ ദാസ്- 76) അന്തരിച്ചു. തൊടുപുഴയും പരിസര പ്രദേശങ്ങളും മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനാക്കി മാറ്റിയവരിൽ പ്രധാനിയായിരുന്നു. മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം ഉൾപ്പെടെ നൂറ്റമ്പതോളം സിനിമകളുടെ ലൊക്കേഷൻ മാനേജരായിരുന്നു. അമ്പതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നാല് മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. ഭാര്യ: പരേതയായ രാജം. മക്കൾ: അഖിൽദാസ് (മനോരമ ന്യൂസ് ക്യാമറാമാൻ), പ്രീതാ റോഷി. മരുമക്കൾ: സിന്ധു അഖിൽദാസ്, റോഷി വർഗീസ്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.

Eng­lish Summary;Location man­ag­er and actor Das Thodupuzha passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.