കോട്ടയത്ത് മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ കരുതൽ തടവിലാക്കി പൊലീസ്. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് ഓഫ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്.
കേരളത്തിൽ ഇത് രണ്ടാമത്തെ തവണയാണ് ഒരാളെ സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയോട് അനുബന്ധിച്ച് കരുതൽ തടവിൽ പാർപ്പിക്കുന്നത്. എംഡിഎംഎ അടക്കമുള്ള മാരക ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും കൈവശം വെക്കുകയും വിൽക്കുകയും ഉൾപ്പെടെയുള്ള നിരവധി കേസുകളില്‍ ബാദുഷ പ്രതിയാണ്. പ്രതി കൂടിയാണ് കരുതൽ തടവുമായി ബന്ധപ്പെട്ട് ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
English Summary;drug use and sale; The youth was taken into custody in Kottayam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.