വെളിയിട വിസര്‍ജന നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച എല്ലാവര്‍ക്കും ശൗചാലയം പദ്ധതി ലക്ഷ്യം കണ്ടില്ലെന്ന് സര്‍ക്കാര്‍ രേഖ. രാജ്യത്തെ ഗ്രാമങ്ങളില്‍ 21.3 ശതമാനത്തിനും സ്വന്തമായി ശൗചാലയം ഇല്ലാത്ത അവസ്ഥയാണ്. പൊതു ശൗചാലയങ്ങളാണ് ഇവിടങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്രയം. ഝാര്‍ഖണ്ഡിലാണ് സ്വന്തമായി ശൗചാലയം ഇല്ലാത്തവര്‍ ഏറ്റവും കൂടുതലുള്ളത്. 41. 3 ശതമാനം.
നഗരപ്രദേശങ്ങളില്‍ ശൗചാലയ സൗകര്യമില്ലാത്തവര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഒഡിഷയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതി നിര്‍വഹണ‑സ്ഥിതിവിവര മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട് ഈ മാസം ഏഴാം തീയതിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 2019ല്‍ പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഗ്രാമ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും ശൗചാലയം നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
English Summary: Over 21% rural households lack toilet access despite Modi’s open defecation-free claim
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.