മഹാരാഷ്ട്രയിലെ എച്ച്‌എസ്‌സി ബോർഡ് പൊതു പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ചോദ്യപേപ്പർ ചോര്‍ന്നു. നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറിയിച്ചിരുന്നു. മാർച്ച് മൂന്നിനാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നത്. അതിനുമുമ്പ് ഫെബ്രുവരി 27ന് ഫിസിക്‌സ്, മാർച്ച് 1ന് കെമിസ്ട്രി എന്നിവയുടെ പേപ്പറുകളും ചോർന്ന് പരീക്ഷയ്‌ക്ക് ഒരു മണിക്കൂർ മുമ്പ് വാട്‌സ്ആപ്പ് വഴി ഷെയർ ചെയ്യപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തില്‍ അഹമ്മദ്‌നഗറിലെ മാതോശ്രീ ഭാഗുഭായ് ഭംബരെ അഗ്രികൾച്ചർ ആൻഡ് സയൻസ് ജൂനിയർ കോളേജിലെ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
English Summary: 12th class physics and chemistry question papers on WhatsApp an hour before exam: staff arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.