18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 13, 2024
August 6, 2024
June 29, 2024
June 2, 2024
May 21, 2024
May 16, 2024
April 1, 2024
February 18, 2024
February 14, 2024

26 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ

Janayugom Webdesk
ജയ്പൂര്‍
March 17, 2023 4:53 pm

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ. രാജസ്ഥാനിലെ ജാലോറിലാണ് ഞെട്ടിക്കുന്ന സംഭവം. 56 റേസർ ബ്ലേഡുകളാണ് യുവാവിന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്നാണ് യശ്പാല്‍ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടർന്ന് സോണോ​ഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കാണുകയും ചെയ്തത്. ഉടനെ തന്നെ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി യുവാവി‍ന്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളും ശരീരമാസകലം വീക്കവും ഉണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം നീക്കം ചെയ്തത്. ബ്ലേഡുകൾ എടുത്ത് രണ്ടായി മുറിച്ച ശേഷം പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ബ്ലേഡുകൾക്ക് ചുറ്റുമുള്ള പ്ലാസ്റ്റിക് വയറ്റിൽ എത്തിയപ്പോൾ അലിഞ്ഞുപോയിരുന്നു.

യുവാവിന് ഉത്കണ്ഠയോ വിഷാദമോ ഉണ്ടായിരുന്നിരിക്കണം. അതായിരിക്കണം മൂന്ന് പാക്കറ്റ് ബ്ലേഡുകൾ വിഴുങ്ങിയത് എന്നും ഡോക്ടർമാർ പറയുന്നു.

Eng­lish Sum­ma­ry: 56 Blades Removed From Man’s Stomach
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.