23 November 2024, Saturday
KSFE Galaxy Chits Banner 2

ആകാശത്തൊട്ടിലിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

Janayugom Webdesk
കോഴിക്കോട്
March 17, 2023 6:14 pm

ജീവൻ തുലാസ്സിലാലായ യുവാവിനെ ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുത്തി ഫയർ ആന്റ് റസ്ക്യൂ ടീം മാതൃകയായി. വടകരയ്ക്കടുത്ത് ഓർക്കാട്ടേരി ചന്തയ്ക്ക് എത്തിച്ച ആകാശത്തൊട്ടിൽ അഴിച്ചുമാറ്റുന്നതിനിടയിലായിരുന്നു അപകടം. യന്ത്ര ഭാഗങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിക്കാനുള്ള മണിക്കൂറിലേറെ നീണ്ടു നിന്ന ശ്രമമാണ് വിജയിച്ചത്. മലപ്പുറം സ്വദേശി ഷംസു (48 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അറുപത്തിയഞ്ചു അടി ഉയരത്തിൽ ജോയിന്റ് വീലിനിടയിൽ കുടുങ്ങിയ ഷംസുവിനെ അതീവ സാഹസികമായാണ് താഴെ ഇറക്കിയത്. യന്ത്രത്തിൽ കാലുകൾ കുടുങ്ങി രണ്ടുമണിക്കൂറോളം ഷംസു പിടഞ്ഞു. 

പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ സുരക്ഷിതമായി താഴെ ഇറക്കാനുള്ള പരിശ്രമം വിജയിച്ചതിൽ അഭിമാനമുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ഫയർ ഓഫീസർ കെ സതീശൻ, ടീം അംഗങ്ങളായ സജാദ്, സുജീഷ്, റിജീഷ് കുമാർ, സഹീർ, സന്ദീപ്, സുബാഷ്, രതീഷ്, വിവേക് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Eng­lish Summary;The fire force res­cued the young man trapped in the sky cradle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.