19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024
July 14, 2024
July 3, 2024

സോഷ്യൽ മീഡിയ വഴി പരിചയം; പീഡനകേസില്‍ പൂജാരിക്ക് 20 വര്‍ഷം തടവ്

Janayugom Webdesk
കോട്ടയം
March 17, 2023 9:09 pm

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനു സമീപത്തെ മുറിയിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ ക്ഷേത്രം പൂജാരിയ്ക്ക് ഇരുപതര വർഷം കഠിന തടവ്. വൈക്കം കുലശേഖരമംഗലം ധന്വന്തരി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം പാറശാല നടുവന്തിലെ ഭാഗത്ത് ആലക്കോട്ട് ഇല്ലത്ത് കൃഷ്ണപ്രസാദിനെ (26)യാണ് കോടതി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. എൻ സുജിത്ത് ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും, പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 

2018 ഓഗസ്റ്റ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. അയർക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ പ്രതിയായ പൂജാരി സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് സംഭവ ദിവസം രാത്രിയിൽ ഇദ്ദേഹം ഓട്ടോറിക്ഷയിൽ അയർക്കുന്നത്തെ പെൺകുട്ടിയുടെ വീട്ടിൽ എത്തി. തുടർന്ന്, പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയും, വൈക്കം കുലശേഖര മംഗലം ക്ഷേത്രത്തിനു സമീപത്തെ താമസ സ്ഥലത്ത് എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എം എൻ പുഷ്കരൻ ഹാജരായി. 

Eng­lish Summary;Familiarity through social media; Pujari jailed for 20 years in molesta­tion case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.