18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 10, 2024
October 26, 2024
October 16, 2024
September 13, 2024
September 4, 2024
August 26, 2024
August 14, 2024
August 13, 2024

മലക്കം മറിഞ്ഞ് അഡാനി ഗ്രൂപ്പ്; വിനോദ് അഡാനി പ്രൊമോട്ടര്‍ തന്നെ

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2023 4:23 pm

ഒടുവില്‍ വിനോദ് അഡാനി എസിസി, അംബു­ജ കമ്പനികളുടെ പ്രൊമോട്ടറാണെ­ന്ന് സ­മ്മതിച്ച് അഡാനി ഗ്രൂപ്പ്. അംബുജ സിമന്റ് കമ്പനികളുടെ ഉടമ വിനോദ് അ­ഡാനിയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കമ്പനിയുടെ സ­മ്മതം. വാർത്തകളെ തുടർന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ അഡാനി ഗ്രൂപ്പിനോട് പ്രതികരണം തേടിയിരുന്നു. ഗ്രൂപ്പ് ചെയർമാൻ ഗൗതം അ­ഡാനിയുടെ മൂത്ത സ­ഹോദരനാണ് വിനോദ് അഡാനി.

ജനുവരി 24ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേ­ഷം, വിനോദ് അഡാനി ക­മ്പനി ലിസ്റ്റുചെയ്ത ഏ­തെങ്കിലും സ്ഥാപനങ്ങളിലോ അവരുടെ അനുബന്ധ സ്ഥാ­പനങ്ങളിലോ ഉ­ന്നതപദവി വ­ഹിക്കുന്നില്ലെന്നും കമ്പനിയുമായി യാതൊരു പങ്കുമില്ലെന്നും അഡാനി ഗ്രൂ­പ്പ് അവകാശവാദമുന്നയിച്ചിരുന്നു.
എ­ന്നാ­ല്‍ ക­ഴിഞ്ഞവര്‍ഷം സെ­പ്­റ്റം­­ബറില്‍ സ്വി­­­സ് കമ്പനി ഹോള്‍സിമില്‍ നിന്ന് ഏ­റ്റെടുത്തുവെന്ന് അഡാനി ഗ്രൂപ്പ് പ്രഖ്യാപിച്ച എസിസി, അംബു­ജ സിമന്റ് ക­മ്പനികളുടെ യ­ഥാര്‍ത്ഥ ഉടമ സഹോദരന്‍ വിനോദ് അഡാനിയാണെന്ന് ഫോ­ര്‍ബ്‌സ് മാസിക കണ്ടെത്തിയിരുന്നു. എന്‍ഡവര്‍ ട്രേഡ് എന്ന മൗറീഷ്യന്‍ കടലാസ് കമ്പനി ഉപയോഗിച്ചായിരുന്നു സിമന്റ് കമ്പനികളെ ഏറ്റെടുത്തത്. ഹാര്‍മോണിയ ട്രേഡ് എ­ന്ന മറ്റൊരു കടലാസ് കമ്പനി ഉ­പയോഗിച്ച് ഓഹരി വില പെരുപ്പിച്ചതായും സംശയമുയര്‍ന്നിരുന്നു.

വാര്‍ത്തയില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന അഡാനി ഗ്രൂപ്പ് കള്ളി വെളിച്ചത്തായതോടെ ഗ്രൂ­പ്പിന്റെ പ്രൊമോട്ടറാണ് ഗൗതമിന്റെ സഹോദരന്‍ വിനോദ് എന്ന വാദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ പ്രൊ­മോട്ടറല്ല സിമന്റ് കമ്പനികളുടെ ഉടമ തന്നെയാണ് വിനോദ് അഡാനി എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ആസ്തി ഭീമമാണെന്ന് തോന്നിപ്പിച്ച് ഓഹരി വിപണിയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനായിരുന്നു അഡാനിയുടെ നീക്കമെന്ന ആരോപണം ശക്തമാണ്. മൗറീഷ്യസ് കേന്ദ്രീകരിച്ച് കടലാസ് കമ്പനികള്‍ തുടങ്ങി അഡാനി കമ്പനികളുടെ ഓഹരിവില പെരുപ്പിച്ചുകാണിച്ചതിന് പിന്നിലെ സൂത­്രധാരന്‍ വിനോദ് അഡാനിയാണെന്ന് നേരത്തെ വാര്‍ത്ത പുറത്തുവ­ന്നിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഗൗതം അ­ഡാനിയെക്കാള്‍ കൂടുതല്‍ പരാമര്‍ശിക്കുന്നതും വിനോദ് അഡാനി എന്ന പേരാണ്.

Eng­lish Summary;Adani Group; Vin­od Adani is the promoter
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.