15 January 2026, Thursday

ഖേലോ ഇന്ത്യ വനിതാ അത്‌ലറ്റിക് മത്സരങ്ങള്‍ ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 19, 2023 6:00 am

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയവും സ്പോര്‍ട്സ് അതോറിറ്റിയും നടത്തുന്ന ഖേലോ ഇന്ത്യ ”ദസ് കാ ദം” അത്‌ലറ്റിക്സ് മത്സരങ്ങള്‍ ഇന്ന് നടക്കും. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷൻ കാമ്പസിലാണ് മത്സരങ്ങള്‍.

ഔപചാരിക ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് രാവിലെ ഏഴ് മണിക്ക് നിര്‍വഹിക്കും. ഖേലോ ഇന്ത്യ വിമന്‍സ് ലീഗ് മത്സരങ്ങളില്‍ 16–19 വയസിനിടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്റര്‍ റോഡ് റേസും 20 വയസിന് മുകളിലുളള പെണ്‍കുട്ടികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ റോഡ് റേസ് മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Khe­lo India Wom­en’s Ath­let­ics today
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.