17 January 2026, Saturday

സീരിയല്‍ കില്ലറായി പ്രഭുദേവയുടെ ‘ബശീര’; കേരള റിലീസ് 24ന്

Janayugom Webdesk
March 19, 2023 2:03 pm

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’ കേരളത്തിൽ തീയേറ്റർ റിലീസിന് ഒരുങ്ങി. മാർച്ച് 24ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രം വിതരണം ചെയ്യുന്നത് ശ്രീ ബാല എൻ്റർടെയിൻമെൻ്റ് ആണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.

ചിത്രത്തില്‍ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. സായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ പ്രധാന മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബനറില്‍ ആര്‍ വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗണേശന്‍ എസ് ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, റൂബനാണ് എഡിറ്റര്ഡ. നൃത്തസംവിധാനം രാജു സുന്ദരം, വസ്ത്രലംങ്കാരം സായ്, മേക്കപ്പ് കുപ്പു സ്വാമി. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Eng­lish Sum­ma­ry: Prab­hude­va’s ‘Basheera’ as ser­i­al killer; Ker­ala release on 24th

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.