25 December 2025, Thursday

Related news

December 25, 2025
December 25, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 22, 2025
December 21, 2025
December 20, 2025

ജോഗിങ്ങിനിടെ കാറിടിച്ചു; മുംബൈയില്‍ ടെക് കമ്പനി സിഇഒ കൊല്ലപ്പെട്ടു

Janayugom Webdesk
മുംബൈ
March 19, 2023 8:36 pm

ജോഗിങ്ങിനിടെ ടെക് കമ്പനി സിഇഒ ആയ യുവതി വാഹനമിടിച്ച് കൊല്ലപ്പെട്ടു. മുംബൈയിലെ വോര്‍ളി ബീച്ചില്‍ പ്രാഭാത നടത്തത്തിനിടെയാണ് എസ് യു വി ഇടിച്ച് 42കാരിയായ രാജലക്ഷ്മി വിജയ് മരിച്ചത്. നഗരത്തിലെ ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സിഇഒ ആണ് രാജലക്ഷ്മി. വാഹനമിടിച്ച് സംഭവസ്ഥലത്ത് വച്ച് തന്നെ രാജലക്ഷി മരിച്ചു. കാറിടിച്ച് ദൂരേക്ക് തെറിച്ചുവീണ രാജലക്ഷ്മിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നിന്നുള്ള ജോഗേഴ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്നു ഇവര്‍. അതേസമയം അപടകമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

Eng­lish Summary;Hit by a car while jog­ging; Tech com­pa­ny CEO killed in Mumbai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.