സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇന്ത്യ. 10 വിക്കറ്റിന്റെ ജയമാണ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 118 റൺസ് ഓവറിൽ വിക്കറ്റുപോകാതെ ഓസ്ട്രേലിയ ലക്ഷ്യത്തില്‍ എത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1–1നു ഒപ്പമെത്തുകയും ചെയ്തു.
ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ നിര്‍ദയം അടിച്ചൊതുക്കി. വെറും 36 ഓവറില്‍ ആറു വീതം ഫോറും സിക്‌സറുമടക്കം മാര്‍ഷ് വാരിക്കൂട്ടിയത് 66 റണ്‍സാണ്. ട്രാവിസ് ഹെഡ് 51 റണ്‍സോടെ മികച്ച പിന്തുണയേകി. 30 ബോള്‍ നേരിട്ട ഹെഡ് 10 ഫോറടിച്ചു. 39 ഓവറുകള്‍ ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയം നേടിയത് എന്നത് ഇന്ത്യയുടെ തോല്‍വി എത്രത്തോളം വലുതാണെന്ന് തുറന്നുകാണിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങ്ങില്‍ 26 ഓവറില്‍ ഓള്‍ഔട്ടാകുകയായിരുന്നു.
എട്ട് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റാണ് നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 35 പന്തിൽ 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്ന് റൺസെടുത്തു നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ മാർനസ് ലബുഷെയ്ന്‍ ക്യാച്ചെടുത്താണ് ശുഭ്മൻ ഗില്ലിനെ പുറത്താക്കിയത്. രണ്ടു പന്തുകൾ നേരിട്ട ഗിൽ പൂജ്യത്തിനു പുറത്താകുകയായിരുന്നു. രോഹിത് ശർമയെ കൂട്ടുപിടിച്ച് വിരാട് കോലി സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം 32 റൺസ് വരെ മാത്രമേ നീണ്ടുള്ളൂ. 15 പന്തിൽ 13 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ സ്റ്റാർക് പുറത്താക്കി. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. അഞ്ചാമനായി വന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ കെ എല്‍ രാഹുലിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒന്‍പത് റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് കോലി പിടിച്ചുനിന്നു. രാഹുലിന് പകരം വന്ന ഹാര്‍ദിക്കിനും പിടിച്ചുനില്‍ക്കാനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത ഹാര്‍ദിക്കിനെ സീന്‍ അബോട്ട് സ്റ്റീവ് സ്മിത്തിന്റെ കയ്യിലെത്തിച്ചു. അധികം വൈകാതെ കോലിയും വീണു. 29 റണ്‍സുമായി ഒരു വശത്ത് പുറത്താകാതെ അക്സര്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറ്റു ബാറ്റര്‍മാര്‍ ഓള്‍ഔട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റാര്‍ക്കിനെ കൂടാതെ ഷോണ്‍ ആബട്ട് മൂന്നു വിക്കറ്റുകളും നതാന്‍ എല്ലിസ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.
English Summary;Head down India; Aussies won by 10 wickets
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.