22 January 2026, Thursday

Related news

December 25, 2025
November 25, 2025
November 24, 2025
November 18, 2025
November 3, 2025
October 19, 2025
October 17, 2025
September 21, 2025
September 3, 2025
August 2, 2025

റയില്‍വേ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍; യാത്രക്കാര്‍ ബഹളം വച്ചിട്ടും ഓഫ് ചെയ്തില്ലെന്ന് പരാതി

Janayugom Webdesk
പട്ന
March 20, 2023 1:25 pm

ബിഹാറിലെ പട്‌ന റയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതായി പരാതി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഞെട്ടിക്കുന്ന സംഭവം നടക്കുന്നത്. തുടക്കത്തില്‍ പരസ്യചിത്രമാണെന്നാണ് യാത്രക്കാര്‍ വിചാരിച്ചിരുന്നത്.

എന്നാല്‍ മൂന്ന് മിനിറ്റോളം അഡള്‍ട്ട് സിനിമയിലെ രംഗങ്ങള്‍ വന്നതോടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകള്‍ ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍ ടിവി നിര്‍ത്തിയില്ലെന്നും യാത്രക്കാര്‍ പറയുന്നു.

സംഭവത്തില്‍ യാത്രക്കാര്‍ റയില്‍വേ പൊലീസില്‍ പരാതി നല്‍കി. വീഡിയോ അബദ്ധത്തില്‍ പ്ലേ ആയതാണെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Porn clip played on crowd­ed Pat­na junc­tion TV screens for 3 minutes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.