22 January 2026, Thursday

ടി കെ വിജയരാഘവൻ ഫോസ്സിൽസ് ദേശീയ പ്രസിഡന്റ്

Janayugom Webdesk
കോഴിക്കോട്
March 21, 2023 11:26 pm

ഇന്ത്യയിലെ പ്രശസ്ത ഫോക് ലോർ സംഘടനയായ ഫോസ്സിൽസിന്റെ (ഫോക് ലോർ സൊസൈറ്റി ഓഫ് സൗത്ത് ഇൻഡ്യൻ ലാംഗ്വേജസ് ) ദേശീയ പ്രസിഡന്റായി ടി കെ വിജയരാഘവൻ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നരപ്പതിറ്റാണ്ടിലേറെക്കാലമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഫോക് ലോർ സംഘടനയാണ് ഫോസ്സിൽസ്. ബാംഗ്ലൂരിനടുത്തുള്ള കയ് വാരയിൽ ഈ മാസം 14 ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വാർഷിക ജനറൽ ബോഡിയോടൊപ്പം നടന്ന ത്രിദിന ദേശീയ സെമിനാർ ബാംഗ്ലൂർ നോർത്ത് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. നിരഞ്ജൻ വാനള്ളി ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന അക്കാദമിക് പണ്ഡിതന്മാരോടൊപ്പം നിരവധി ഗവേഷകരും വിദ്യാർത്ഥികളും മൂന്നു ദിവസത്തെ പരിപാടികളിൽ പങ്കെടുത്തു. 

കേരള പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയരക്ടറായി വിരമിച്ച വിജയരാഘവൻ ഫോക് ലോർ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിലവിൽ ഫോക് ലോർ ഫെലോസ് ഓഫ് മലബാർ ട്രസ്റ്റിന്റെ അദ്ധ്യക്ഷനാണ്. നേരത്തെ ജനയുഗം, നവജീവന്‍ എന്നിവയുടെ പത്രാധിപസമിതി അംഗമായി കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: TK Vija­yaragha­van Fos­sils Nation­al President

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.