22 December 2025, Monday

Related news

December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 17, 2025

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിഴിഞ്ഞത്ത് ദന്തഡോക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
കാേവളം
March 22, 2023 10:52 am

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പാേയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ദന്ത ഡോക്ടറായ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായരെ (32)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.

കഴിഞ്ഞ വർഷം ജൂലൈയിൽ സോഷ്യൽ മീഡിയ വഴിപരിചയപ്പെട്ട തിരുമല സ്വദേശിനിയായ 27 വയസുകാരിയായ വിദ്യാർത്ഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പകർത്തിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പ്രതി നേരത്തെ മറ്റൊരു വിവാഹം കഴിച്ചെങ്കിലും വിവാഹ മോചിതനാണ്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry : young woman was raped and made preg­nant; Den­tist arrested
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.