2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
March 27, 2025
March 2, 2025
March 1, 2025
February 13, 2025
January 30, 2025
January 29, 2025
December 18, 2024
December 4, 2024

രാഹുല്‍ഗാന്ധിഎംപിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 11:21 am

പ്രധാനമന്ത്രി നേരേന്ദ്രമോഡിയെ വിമര്‍ശിച്ചതിന് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധിഎംപിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി . സുപ്രീംകോടതിയിലെ അഭിഭാഷകമായ വിനീത്ജിന്താലാണ് പരാതി നല്‍കിയത്.

ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യമാണെന്ന് പരാതിയില്‍ പറയുന്നു. സ്പീക്കര്‍ക്ക് പരാതി ലഭിച്ചതോടെ നിയമോപദേശം തേടിയിട്ടുണ്ട്.ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ്‌ മോഡി നൽകിയ പരാതിയിൽ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എച്ച്‌ എച്ച്‌ വർമയാണ്‌ ശിക്ഷ വിധിച്ചത്‌.2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ എല്ലാ കള്ളൻമാർക്കും മോഡിയെന്ന പൊതുപേരുണ്ടായത്‌ എങ്ങനെ?- എന്ന പരാമർശമാണ്‌ കേസിന്‌ ആധാരം.

പ്രസ്‌താവനയിലൂടെ രാഹുൽ മോഡി സമുദായത്തെയാണ്‌ അക്ഷേപിച്ചതെന്ന്‌ ആരോപിച്ചാണ്‌ പൂർണേഷ്‌ മോഡി മാനനഷ്‌ടക്കേസ്‌ നൽകിയത്‌.അപകീർത്തി കേസിലെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവർഷം തടവാണ്‌ വിധിച്ചത്‌. വിധി കേൾക്കാൻ വ്യാഴാഴ്‌ച രാഹുലും എത്തിയിരുന്നു.

അതേസമയം,ശിക്ഷ നടപ്പാക്കുന്നത്‌ കോടതി 30 ദിവസത്തേക്ക്‌ മരവിപ്പിച്ചു. അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന്‌ എംപി സ്ഥാനം നഷ്ടപ്പെടും. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനൽ കേസിൽ ജനപ്രതിനിധി രണ്ടുവർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ വിധി വന്നതുമുതൽ അയോഗ്യനാകും. രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട്‌ അഭിഭാഷകനായ വിനീത്‌ ജിൻഡാലും ലോക്‌സഭാ സ്‌പീക്കർക്ക്‌ പരാതി നൽകിയിട്ടുമുണ്ട്‌.

Eng­lish Summary:

Com­plaint to Lok Sab­ha Speak­er demand­ing dis­qual­i­fi­ca­tion of Rahul Gand­hi MP

You may also like this video:

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.