19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 13, 2024
December 13, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024

റഷ്യൻ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മിഷൻ നിയമസഹായം നൽകും: അഡ്വ. പി സതീദേവി

Janayugom Webdesk
കോഴിക്കോട്
March 25, 2023 9:16 pm

കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ റഷ്യൻ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷൻ ഒരുക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമ്മിഷൻ നടത്തിയ അന്വേഷത്തിൽ യുവതിക്ക് റഷ്യൻ ഭാഷയേ അറിയുകയുള്ളൂ എന്നതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷൻ ഏർപ്പാടാക്കി നൽകി. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷൻ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറൽ എസ് പിയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ റഷ്യൻ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏർപ്പാട് ചെയ്യണമെന്നും കമ്മിഷൻ പൊലീസിന് നിർദേശം നൽകി. കേസിന്റെ അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി.

ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി
കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി അഖിൽ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്നാണ് റഷ്യൻ യുവതി പൊലീസിനോട് പറഞ്ഞത്. അഖിൽ ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കാറുണ്ട്. തന്റെ ഫോണും പാസ്പോർട്ടും അഖിൽ നശിപ്പിച്ചു. റഷ്യയിലേക്ക് മടങ്ങിപ്പോകുന്നത് തടയാൻ തടങ്കലിലാക്കിയെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇരുമ്പ് കമ്പി കൊണ്ടുള്ള നിരന്തര മർദ്ദനത്തെത്തുടർന്ന് തന്റെ കൈമുട്ടിനും കാൽമുട്ടിനും പരുക്കേറ്റതായി യുവതി പൊലീസിനെ അറിയിച്ചു. അഖിൽ ലഹരിയ്ക്ക് അടിമയാണ്. പാസ്പോർട്ട് തന്റെ കൺമുന്നിൽ വച്ച് വലിച്ചുകീറി കളഞ്ഞെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

താത്കാലിക പാസ്പോർട്ട് അനുവദിച്ച് യുവതിയെ നാട്ടിലേക്ക് മടക്കി അടയ്ക്കാനുള്ള നീക്കങ്ങൾ അധികൃതർ നടത്തി വരികയാണ്. അഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ ഇയാളില്‍ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
റഷ്യൻ യുവതിയും ആൺസുഹൃത്തും കൂരാച്ചുണ്ടിൽ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടർന്ന് യുവതി കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്ത് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് അടിയന്തര റിപ്പോർട്ട് തേടുകയായിരുന്നു.

Eng­lish Summary;Violence against Russ­ian woman; Wom­en’s Com­mis­sion will pro­vide legal assis­tance: Adv. P Sate Devi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.