14 January 2026, Wednesday

Related news

January 12, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 5, 2026
January 3, 2026
January 1, 2026

എ കെ കോടൂരിനും അബ്ദുറഹ്‌മാൻ മങ്ങാടിനും യുവത പ്രതിഭാ പുരസ്കാരം

Janayugom Webdesk
കോഴിക്കോട്
March 25, 2023 9:36 pm

യുവത ബുക്സിന്റെ പ്രഥമ പ്രതിഭാ പുരസ്കാരങ്ങൾക്ക് എ കെ കോടൂരിനെയും അബ്ദുറഹ്‌മാൻ മങ്ങാടിനെയും തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ‘ആംഗ്ലോ മാപ്പിള യുദ്ധം 1921’ എന്ന ഗ്രന്ഥം രചിച്ച എ കെ കോടൂരിന് മരണാനന്തര ബഹുമതിയായാണ് പ്രതിഭാ പുരസ്കാരം സമർപ്പിക്കുന്നത്. 1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകൃതമായ രചനകളിൽ വേറിട്ടുനിൽക്കുന്ന ഗ്രന്ഥമാണ് ‘ആംഗ്ലോ മാപ്പിള യുദ്ധം’. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ എ കെ കോടൂർ ഔദ്യോഗിക വാർത്താ ഏജൻസിയായ പിടിഐയുടെ മലപ്പുറം റിപ്പോർട്ടറായിരുന്നു. 2010 ജൂലായ് ആറിന് എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം നിര്യാതനായത്. 

കേരള മുസ്ലിം ചരിത്രത്തിന്റെ നിരവധി അപൂർവ സ്രോതസ്സുകൾ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്യുന്ന അബ്ദുറഹ്‌മാൻ മങ്ങാടിന്റെ സമഗ്ര സംഭാവനകളാണ് അവാർഡിന് അർഹനാക്കിയത്. അറബി, അറബിമലയാളം, ഉർദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂർവ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും വിപുലമായ ശേഖരമുള്ള അദ്ദേഹം കേരള മുസ്ലിം ചരിത്ര പഠനങ്ങളിൽ ഗവേഷണം നടത്തുന്നവരുടെ മുഖ്യ അവലംബമാണ്. മാപ്പിള പാരമ്പര്യ പഠനങ്ങൾ ജീവിത സപര്യയാക്കിയ അദ്ദേഹം ശൈഖ് മാഹിൻ ഹമദാനി തങ്ങൾ, ഖുർആൻ പരിഭാഷകൾ വ്യാഖ്യാനങ്ങൾ, സച്ചരിതർ, ഇസ്ലാം ക്വിസ് തുടങ്ങിയ ഇരുപതോളം മികച്ച ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 

ചേളാരി ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായി വിരമിച്ച അദ്ദേഹം റാബിതത്തുൽ അദമിൽ ഇസ്ലാമി, കേരള ഇസ്ലാമിക് അക്കാദമി എന്നിവയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സി എച്ച് മുഹമ്മദ് കോയ ചെയറിൽ റിസർച്ച് ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. മെയ് 13 ന് വൈകീട്ട് 4.30ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്യും. 

Eng­lish Summary;AK Kotoor and Abdur­rah­man Man­gat got youth tal­ent award
You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.