19 December 2025, Friday

Related news

December 19, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
November 26, 2025

കൊല്ലത്ത് പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതി അറസ്റ്റിൽ

Janayugom Webdesk
കൊല്ലം
March 26, 2023 8:42 am

കൊല്ലം ചിതറയില്‍ പശുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരപ്പിൽ സ്വദേശി സുമേഷാണ് പ്രതി. ക്ഷീര കര്‍ഷകനായ സലാഹുദ്ദീന്റെ പശുവിനെയാണ് ഇയാള്‍ അതിക്രമത്തിന് ഇരയാക്കിയത്. റബ്ബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്ന പശുവിനെ ഉച്ചയോടെ അഴിച്ചു മാറ്റി കെട്ടാൻ എത്തിയപ്പോൾ പ്രതി പശുവിനെ ഉപദ്രവിക്കുന്നതാണ് കണ്ടത്. 

ഉടമ ബഹളം വച്ചതിനെത്തുടർന്ന് പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ചിതറ പൊലീസ് സുമേഷിനെ വീടിനുള്ളിൽ നിന്ന് പിടികൂടുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് സലാഹുദ്ദീന്റെ മറ്റൊരു പശു ചത്തിരുന്നു. പശുവിനെ പീഡിപ്പിച്ചു കൊന്നതാണെന്ന് സുമേഷ് പിന്നീട് പരസ്യമായി വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ അന്ന് മദ്യലഹരിയിൽ പറഞ്ഞതാണെന്ന് കരുതി സലാഹുദ്ദീൻ അന്ന് പരാതിപ്പെട്ടില്ല. 

ലൈംഗികാതിക്രമം നേരിൽ കണ്ടതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയാണ്. പകൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെന്ന് അതിക്രമം കാണിക്കാറുണ്ട്. ഇയാൾ സ്കൂൾ കുട്ടികൾക്ക് നേരെ അശ്ലീല ചേഷ്ടകൾ കാണിക്കുന്നത് പതിവാണ്. പൊലീസ് എത്തുമ്പോൾ മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതി. പരാതികളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചിതറ പൊലീസ് അറിയിച്ചു.

Eng­lish Summary;Cow sex­u­al­ly assault­ed in Kol­lam; The accused was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.