28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026

കിടപ്പിലായിരുന്ന 88കാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച 67 കാരന്‍ അറസ്റ്റില്‍

Janayugom Webdesk
മാള
March 27, 2023 2:09 pm

കിടപ്പ് രോഗിയായ എണ്‍പത്തെട്ടുകാരനെ പരിചരിക്കാനെത്തി പീഡിപ്പിച്ച അറുപത്തേഴുകാരന്‍ അറസ്റ്റില്‍. പുത്തൻചിറ ചക്കാലയ്ക്കൽ മത്തായിയെ(67)യാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള മക്കളാണ് പിതാവിനെ പരിചരിക്കാനായി മത്തായിയെ ചുമതലപ്പെടുത്തിയിരുന്നത്. വീട്ടില്‍ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ അവശനിലയിലായ എൺപത്തെട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി ഒന്നിനായിരുന്നു സംഭവം. പിന്നീട് പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കെ എണ്‍പത്തെട്ടുകാരന്‍ ഫെബ്രുവരിയിൽ മരിച്ചു. മുറിയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ലൈംഗികമായി പീഡനത്തിനിരയാക്കുന്നതിന്റെയും ദേഹോപദ്രവമേൽപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിക്കുന്നത്. എസ് എച്ച്ഒ. സജിൻശശിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ വി വി വിമൽ, സികെ സുരേഷ്, ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Eng­lish Summary;67 arrest­ed for com­ing to take care of bedrid­den 88-year-old man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.