12 December 2025, Friday

Related news

December 11, 2025
December 9, 2025
December 8, 2025
December 7, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

വര്‍ഗ്ഗീയത നിറച്ച് ഡിജിറ്റല്‍ ഹിന്ദു കോണ്‍ക്ലേവ്

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2023 12:55 pm

മുസ്ലീം സമുദായത്തില്‍ പെട്ടവരെ പാമ്പുകളോട് ഉപമിച്ച് ബിജെപി നേതാക്കള്‍.അഖണ്ഡ ഭാരതം നേടിയെടുക്കാനുള്ള ഏക മാര്‍ഗം ലവ് ജിഹാദാണെന്നും പറയുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ഹിന്ദു കോണ്‍ക്ലേവിലാണ് ബിജെപി നേതാക്കള്‍ വിവാദ പരാമര്‍ശവുമായെത്തിയത്.ചരിത്രത്തെ വളച്ചൊടിച്ച് ആക്രമത്തിന് ആഹ്വാനം ചെയ്തവരാണ് മുസ്ലീംങ്ങളെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

പാര്‍ട്ടി നേതാക്കളായ കപില്‍ മിശ്ര, കാജല്‍ ഹിന്ദുസ്ഥാനി (കാജല്‍ ഷിംഗല),തീവ്ര വലതുപക്ഷ എഴുത്തുകാരന്‍ ക്ഷിതിജ് പടുകലെ എന്നിവരാണ് ഇസ്ലലാമോഫോബിക് പരാമര്‍ശങ്ങളുമായി രംഗത്തു വന്നത്.രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ ഒരിക്കലും സാഹോദര്യമുണ്ടാകില്ലെന്ന് കാജല്‍ ഷിംഗല പറഞ്ഞു. സാഹോദര്യത്തെ കുറിച്ച് സംസാരിക്കുന്നവര്‍ മുങ്ങുന്ന കപ്പലില്‍ നില്‍ക്കുന്നവരാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരുടെ ഒരു കാല് ഹിന്ദുക്കളുടെ ബോട്ടിലും മറ്റേത് മുസ്‌ലിങ്ങളുടേതിലുമാണ്.

ഇവരെ മുങ്ങാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.ആദ്യം മുസ്‌ലിങ്ങള്‍ രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിച്ചു, ഇന്ന് അത് സാധ്യമാകുന്നു. അതുപോലെ ഹിന്ദുരാഷ്ട്രവും അധികം വൈകാതെ സാധ്യമാകുമെന്നും ഷിംഗല കൂട്ടിച്ചേര്‍ത്തു.ഹിന്ദുക്കളുടെ ഭൂമി വഖ്ഫ് ബോര്‍ഡ് ബലമായി തട്ടിയെടുക്കുകയാണ്. മുസ്‌ലിങ്ങള്‍ രാജ്യത്ത് എത്തിയിട്ട് 1400 വര്‍ഷമായിക്കാണും.

എന്നാല്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ അതിന് മുമ്പേയുണ്ട്. അപ്പോള്‍ അത് നിങ്ങളുടെ ഭൂമിയാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാകുമെന്നും അവര്‍ പറഞ്ഞു.ആദിത്യനാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ബുള്‍ഡോസര്‍ രാജ് മികച്ചതാണെന്നും ഇത്രയധികം മുസ്‌ലിം ഭവനങ്ങള്‍ പൊളിച്ചുനീക്കിയ നടപടി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ഷിംഗല പറയുന്നുണ്ട്.

Eng­lish Summary:
Dig­i­tal Hin­du Con­clave full of casteism

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.