29 September 2024, Sunday
KSFE Galaxy Chits Banner 2

ഗൃഹനാഥന്റെ ആത്മഹത്യ; എഐവൈഎഫ് പ്രവർത്തകർ ബാങ്ക് മാനേജരെ തടഞ്ഞുവച്ചു

Janayugom Webdesk
ചേർത്തല
March 28, 2023 7:52 pm

കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ബാങ്ക് അധികൃതരുടെ ഭീഷണിയെത്തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫ് പ്രവര്‍ത്തകര്‍ ആക്സിസ് ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. കുടിശ്ശിഖ പിരിക്കുന്നതിനായി ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യക്തികൾ കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുഞ്ഞാറുകളി ശശിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മാനസികമായി തകർക്കുകയും ചെയ്തതിനെ തുടർന്ന് ആണ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തത്. വീട്ടിലെത്തിയ കുടിശ്ശിക പിരിവുകാരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് നിയമനടപടി സ്വീകരിക്കണമെന്നും, രണ്ട് പെൺകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് നാഥനില്ലാതായതുമൂലം കുടിശ്ശിക തുക ബാങ്ക് എഴുതിത്തള്ളണമെന്നും വീടിന്റെയും വസ്തുവിന്റെയും ആധാരം കുടുംബത്തെ തിരികെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന ബാങ്ക് മാനേജ്മെന്റിന്റെ ഉറപ്പിന്മേൽ പ്രതിഷേധ പരിപാടി അവസാനിപ്പിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുവാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ കൃഷി മന്ത്രി പി പ്രസാദിന് നിവേദനവും നൽകും.

ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി പി വി ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് കെ എസ് ശ്യാം, നേതാക്കളായ കെ എം ദിപീഷ്, കെ സി ശ്യാം, സി അജിത് കുമാർ, റെജീന സെൽവി, എൻ പി അമൽ, ബ്രൈറ്റ് എസ് പ്രസാദ്, റ്റി തിഞ്ചുമോൻ, കെ എസ് ഷിബു, വിശാൽ വിജയൻ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Sui­cide of the house­hold­er; AIF activists detained the bank manager

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.