ഇന്ത്യൻ വൈഎംസിയുടെ ദേശീയ ട്രഷറാർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇടയാറൻമുള വൈഎംസിഎ പ്രസിഡന്റും, ഇടയാറൻമുള എഎംഎം ഹയർ സെക്കന്ററി സ്കൂൾ മാനേജിംഗ് ബോർഡ് സെക്രട്ടറിയുമായ റെജി ജോർജ് ഇടയാറന്മുള, വൈഎംസിഎ കേരള ചെയർമാൻ ജോസ് നെറ്റിക്കാടൻ എന്നിവർക്ക് നാളെ വൈകിട്ട് 3 ന് ഇടയാറൻമുള മാർത്തോമാ പാരിഷ് ഹാളിൽ ജന്മനാടിന്റെ സ്വീകരണവും അനുമോദനവും നൽകുന്നു.
ജസ്റ്റിസ് ജെ ബെഞ്ചമിൻ കോശി യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ്,ഗിവർഗീസ് മാർ കുർലോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, സ്കൂൾ മാനേജർ എബി ടി മാമൻ, അഡ്വ ശിവദാസൻ നായർ എക്സ് എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ അജയകുമാർ, മാലേത്ത് സരളാദേവി എക്സ് എംഎൽഎ.സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ ശരത് ചന്ദ്രകുമാർ, എഎംഎംസ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ, പിടിഎ പ്രസിഡന്റ് സന്തോഷ് അമ്പാടി, ആറന്മുള വികസന സമിതി പ്രസിഡന്റ് പി ആർ. രാധാകൃഷ്ണൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക നായകർ അനുമോദനങ്ങളും, ആശംസകളും അർപ്പിക്കും
.
പ്രോഗ്രാം കൺവീനർ അജിത് എബ്രഹാം, സെക്രട്ടറി തോമസ് മാത്യു, ട്രഷറാർ രാജൻ മുട്ടോൺ, വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റോണി എം എബ്രഹാം എന്നിവർ സ്വീകരണ സമ്മേളനത്തിന് നേതൃത്വം നൽകും.
English Summary:
YMCA National Treasurer Reggie George Idayaranmula, YMCA Welcome and congratulation to Kerala Chairman Jose Netikadan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.