7 January 2026, Wednesday

Related news

December 3, 2025
August 20, 2025
February 18, 2025
February 17, 2025
September 25, 2024
September 6, 2024
August 28, 2024
July 22, 2024
June 11, 2024
April 20, 2024

തെരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയുടെ മാര്‍ഗങ്ങളില്‍ വര്‍ഗീയ കലാപവും ഉണ്ടെന്ന് കപില്‍ സിബല്‍

web desk
ന്യൂഡല്‍ഹി
April 1, 2023 5:03 pm

തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപിക്ക് വർഗീയ കലാപമുൾപ്പെടെ നിരവധി മാർഗങ്ങൾ സ്വീകരിക്കാനുണ്ടെന്ന് രാജ്യസഭാംഗം കപിൽ സിബൽ. 2024ലെ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തയ്യാറെടുപ്പുകളുടെ മുന്നൊരുക്കമായിരുന്നു, ബംഗാളിലെ തീവയ്പ്പും കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് വർഗീയ കലാപങ്ങളുമെല്ലാം. വർഗീയ കലാപം, വിദ്വേഷ പ്രസംഗം, ന്യൂനപക്ഷ അതിക്രമം, പ്രതിപക്ഷ നേതാക്കൾക്കെതിരെ ഈഡി, സിബിഐ, ഇലക്ഷൻ കമ്മിഷൻ എന്നിവയെ ഉപയോഗിക്കൽ തുടങ്ങിയ നിരവധി മാർഗങ്ങളാണ് ബിജെപിക്കുള്ളതെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു.

നിലവില്‍ പല സംസ്ഥാനങ്ങളിലും ബിജെപി-ആര്‍എസ്എസ് സംഘം രാമനവമി ആഘോഷങ്ങളുടെ മറവില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ രാമനവമി ആഘോഷത്തിനിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ അക്രമവും തീവയ്പ്പും ഉണ്ടായി. ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും രാമനവമി ആഘോഷത്തിനിടെ അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Kapil Sibal Tweet, alleged that com­mu­nal vio­lence was on the table for the BJP with the 2024 gen­er­al elec­tions approaching

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.