18 January 2026, Sunday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

രാജ്യത്തെ 67 കോടി പേരുടെ വിവരങ്ങളും ചോര്‍ത്തിയതിനുപിന്നില്‍ ഒരേയൊരാള്‍: വിവരങ്ങള്‍ വില്‍പ്പനയ്ക്കുവച്ചയാള്‍ ഒടുവില്‍ അറസ്റ്റിലായി

Janayugom Webdesk
ഹൈദരാബാദ്
April 2, 2023 9:24 am

രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ മോഷണക്കേസുകളിലൊന്നില്‍ 67 കോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നു. 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോ നഗരങ്ങളിലെയും സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നതെന്നും ഒരാളെ അറസ്റ്റ് ചെയ്തതായും സൈബറാബാദ് പൊലീസ് പറഞ്ഞു.
വിനയ് ഭരദ്വാജ് എന്നയാളാണ് അറസ്റ്റിലായത്. എജ്യുടെക് സ്ഥാപനങ്ങള്‍, ജി എസ്‌ടി വിവിധ സംസ്ഥാനങ്ങളിലെ റോഡ് ഗതാഗത സംവിധാനങ്ങള്‍. ഇകൊമേഴ്സ് പോര്‍ട്ടലുകള്‍, സമൂഹ മാധ്യമങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍ എന്നിവകളില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെത്തി. 104 വിഭാഗങ്ങളിലായി 66.9 കോടി പേരുടെ വിവരങ്ങളാണ് ഇയാള്‍ കൈവശംവച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉടമകള്‍, പാന്‍കാര്‍ഡ്, വിവിധ സ്കൂളുകളിലെ കുട്ടികളുടെ വിവരങ്ങള്‍, മൊബൈല്‍ നമ്പരുകള്‍ തുടങ്ങിയവയെല്ലാം ചോര്‍ന്നവയില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.

ആകെ രണ്ടുകോടി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ബൈജൂസ്, വേദാന്തു എന്നീ എജ്യുടെക് കമ്പനികളില്‍ നിന്നും 18 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വില്പനയ്ക്കുണ്ട്. ഗുജറാത്ത് അടക്കം ആറ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍, പേടിഎമ്മില്‍ നിന്നും 50 ലക്ഷം, ഫോണ്‍പേ 1.8 ലക്ഷം, ബുക്ക് മൈ ഷോ 53.5 ലക്ഷം എന്നിവയും വില്പനയ്ക്കുള്ളതായി പൊലീസ് വെളിപ്പെടുത്തി. 

Eng­lish Sum­ma­ry: the per­son who sold the infor­ma­tion was final­ly arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.