22 January 2026, Thursday

ആര്യക്കും, മീരക്കും താമസിക്കുവാന്‍ കല്ലാര്‍ സ്‌കൂളിന്റെ സ്‌നേഹവീട് ഒരുങ്ങുന്നു

Janayugom Webdesk
നെടുങ്കണ്ടം
April 2, 2023 2:48 pm

കാറ്റിനേയും മഴയേയും പേടിക്കാതെ താമസിക്കുവാന്‍ മീരയ്ക്കും ആര്യക്കും വീട് ഒരുക്കിനല്‍കുവാന്‍ ഒരുങ്ങി കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലാര്‍മെട്ടില്‍ താമസിക്കുന്നതും കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ആറിലും ഏഴിലും പഠിക്കുന്ന ഇവരുടെ വീട് തകര്‍ന്നിരുന്നു. പരീക്ഷാ ദിനങ്ങളിലുണ്ടായ കനത്തമഴയില്‍ കുട്ടികളുടെ പാഠപുസ്തകങ്ങളും യൂണിഫോമും വീടും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി നശിച്ചിരുന്നു.

ഈ ദുരിതവാര്‍ത്തയറിഞ്ഞതോടെ ഹെഡ്മാസ്റ്റര്‍ എം.പി.കൃഷ്ണന്‍, പിറ്റിഎ പ്രസിഡന്റ് ടി.എം.ജോണ്‍, വൈസ് പ്രസിഡന്റ് ഷിജികുമാര്‍, അധ്യാപകരായ റെയ്‌സണ്‍ പി.ജോസഫ്, സജീവ് സി. നായര്‍, പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഈ കുടുംബത്തിന് സ്‌നേഹ വീട് വെച്ച് നല്‍കുവാനുള്ള തീരുമാനം എടുക്കുകയായിരുന്നു. വാസയോഗ്യമല്ലാത്തതിനാല്‍ അവിടുന്ന് മറ്റൊരു വീട്ടിലേയ്ക്ക് മാറ്റുവാനുള്ള ക്രമീകരണങ്ങളും നടത്തിയാണ് പിരിഞ്ഞത്. ഇതിനോടനുബന്ധിച്ച് സ്‌കൂളില്‍ സ്‌പോര്‍ട്ട്‌സ് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ 14,000 രൂപ സഹാപഠിക്കായി സ്വരുകൂട്ടി. ഈ തുക വീട്ടിലെത്തി സ്‌കൂള്‍ അധികൃതര്‍ കുടുംബാഗത്തിന് കൈമാറി.

Eng­lish Sum­ma­ry: Kallar School’s Sne­ha Veed is ready to accom­mo­date Arya and Meera

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.