ബാപ്പയെയും കുഞ്ഞമ്മയെയും ഉമ്മയെയും വധിക്കാന്‍ ശ്രമിച്ചതിന് തളിക്കുളം എടശ്ശേരി മമസ്രയില്ലത്ത് ഷെഫിക്കിന് (33)ഇരട്ട ജീവപര്യന്തവും 3 വര്‍ഷം കഠിന തടവിനും, ഒരു ലക്ഷത്തിഅറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫസ്റ്റ് അഡിഷണല്‍ ഡിസ്ട്രിക്കറ്റ് കോടതി ജഡ്ജ് പി.എ വിനോദാണ് ശിക്ഷ വിധിച്ചത്. 2019 ഡിസംബറിലാണ് സംഭവമുണ്ടായത്. എടശ്ശേരി പടിഞ്ഞാറെ പള്ളിക്കടുത്ത് വീട്ടിൽ താമസിക്കുന്ന ബാപ്പയെയും കുഞ്ഞുമ്മയെയും കല്ലുകൊണ്ട് തലക്കടിച്ച് ഗുരുതര പരിക്ക് ഏൽപിച്ച് ഷെഫിക് ബാപ്പ ജമാലിനെ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബാപ്പ ജമാലും കുഞ്ഞുമ്മ ഖദീജയും പിന്നീട് മരിച്ചു. ഉമ്മയ്ക്കും പരിക്കേറ്റിരുന്നു. വാടാനപ്പിള്ളി പോലീസ് ആണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.
English Summary: Son who tried to kill his parents gets double life imprisonment, three years rigorous imprisonment and fine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.