8 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 19, 2024
July 16, 2023
April 2, 2023
July 30, 2022
July 3, 2022
July 2, 2022
June 2, 2022
April 8, 2022
April 3, 2022
April 3, 2022

ബോട്ടുകള്‍ക്ക് മണ്ണെണ്ണയില്ല; മത്സ്യ മേഖലയ്ക്ക് ഇരുട്ടടി

ബേബി ആലുവ
കൊച്ചി
April 2, 2023 9:49 pm

മത്സ്യബന്ധന മേഖലയ്ക്ക് നൽകി വന്ന മണ്ണെണ്ണ നേർപകുതിയായി വെട്ടിക്കുറച്ച കേന്ദ്ര നടപടി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി. നിത്യവൃത്തിക്കുള്ള വരുമാനം മീൻ പിടിത്തത്തിൽനിന്ന് കിട്ടാതെ തൊഴിലാളികൾ നട്ടംതിരിയുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നടപടി. മണ്ണെണ്ണ ഉപയോഗിച്ചുള്ള ഔട്ട് ബോഡ് എഞ്ചിനുകളുടെ യൂണിറ്റുകൾക്ക് നൽകി വന്ന നോൺ പിഡിഎസ് വിഹിതം 21.60 ലക്ഷം ലിറ്ററിൽ നിന്ന് 12.96 ലക്ഷം ലിറ്ററായാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

നിലവിൽ പെർമിറ്റിൽ ലഭിക്കുന്ന മണ്ണെണ്ണ തന്നെ മത്സ്യബന്ധനത്തിന് അപര്യാപ്തമാണെന്ന് മത്സ്യത്തൊഴിലാളികൾ പരാതി അവർത്തിക്കുകയും വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം മേഖലയിൽ നിന്ന് വ്യാപകമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, കിട്ടിക്കൊണ്ടിരുന്ന വിഹിതത്തിൽ നേർപകുതിയായി ഇടിവുണ്ടായിരിക്കുന്നത്. രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 32,000 ത്തിലധിക പരമ്പരാഗത മത്സ്യത്തൊഴിലാളി യാനങ്ങളുണ്ട് സംസ്ഥാനത്ത്. അവയ്ക്ക് ഒരു വർഷം ആവശ്യമായി വരുന്നത് രണ്ട് ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ്. ഈ സ്ഥാനത്ത് ഇപ്പോഴത്തെ വെട്ടിക്കുറക്കലിന്റെ അടിസ്ഥാനത്തിൽ ഇനി ലഭിക്കുക വെറും 1296 കിലോലിറ്റർ മാത്രം.

നാല് വർഷത്തിലേറെയായി സംസ്ഥാനത്തിന് അനുവദിച്ചിരുന്ന മണ്ണെണ്ണ ക്വോട്ട പടിപടിയായി കേന്ദ്രം കുറച്ചു കൊണ്ട് വരുകയായിരുന്നു. അതോടൊപ്പം വില കുതിക്കുകയും. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തുമ്പോൾ പൊതുവിപണിയിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 50 രൂപയ്ക്കടുത്തായിരുന്നു. ഇപ്പോൾ അതിന്റെ മൂന്നിരട്ടിയിൽ ഏറെയായി. മണ്ണെണ്ണയുടെ വില പെട്രോളിന്റെയും ഡീസലിന്റെയും വിലയെക്കാൾ ഉയർന്നു നിൽക്കുന്ന സ്ഥിതി മുമ്പുണ്ടായിട്ടില്ല.

പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുമെന്നും മീൻ പിടിത്ത തൊഴിലാളികൾക്ക് അവരുടെ ഇഷ്ടാനുസരണം യാനങ്ങളും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ, പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന (പിഎംഎംഎസ്‌വൈ) യിലെ വ്യവസ്ഥകൾ പരിഹരിച്ച് നടപ്പാക്കുമെന്നും, ഒരാഴ്ച മുമ്പ് മന്ത്രി പർഷോത്തം രൂപാല പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, കിട്ടിക്കൊണ്ടിരുന്നത് നേർപകുതിയായി കുറച്ച നടപടി.
കാർഷികാവശ്യത്തിനും ഉത്സവവേളകളിലെ ആവശ്യങ്ങൾക്കും കേന്ദ്രം നൽകുന്ന പ്രത്യേക വിഹിതമായ മണ്ണെണ്ണയുടെ വിലയിൽ കുത്തനെയാണ് വർധന. പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയാകെ കടലിൽ നിന്നകറ്റുന്നതിനുള്ള ദ്രോഹ നടപടികളാണ് കേന്ദ്ര സർക്കാർ തുടർന്നു വരുന്നതെന്നും ഇതിനെതിരെ തൊഴിലാളികൾ സമര രംഗത്തിറങ്ങുമെന്നും ഓൾ ഇന്ത്യ ഫിഷ് വർക്കേഴ്സ് ഫെഡറഷൻ ( എഐടിയുസി) ജനറല്‍ സെക്രട്ടറി പി രാജു പറഞ്ഞു.

Eng­lish Sum­ma­ry: ker­ala kerosene quo­ta has cut by centre
You may also like this video

TOP NEWS

November 8, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.