13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026

ഇലക്ട്രേണിക് വോട്ടിംങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2023 11:45 am

ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ് വരുത്തുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയസിങ് അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിലെ സിയോനിയില്‍ ആദിവാസി ജനതയുടെ സംഘടനയായ ബിര്‍സ ബ്രിഗേഡ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നമ്മള്‍ വോട്ട് ചെയ്യുന്നു.

പക്ഷേ അതെങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. രാജ്യത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയും അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്, ദിഗ് വിജയസിങ് അഭിപ്രായപ്പെട്ടു.ചില ഹാക്കര്‍മാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സിങ് ആരോപിച്ചു. 

ഭരണഘടനയും ജനാധിപത്യവും അത്യന്തം അപകടകരമായ ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആദിവാസികളായ മനുഷ്യരുടെ സ്വത്വത്തെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസും, ബിജെപിയും നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Eng­lish Summary:
Con­gress says elec­tron­ic vot­ing machines are being hacked

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.