27 December 2025, Saturday

Related news

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 22, 2025

തമിഴ്നാട്ടില്‍ ബിജെപി ‑എഐഎഡിഎംകെ സഖ്യം തുടരുമെന്ന് എടപ്പാടി; ബിജെപി സംസ്ഥാന ഘടകത്തില്‍ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2023 10:52 am

തമിഴ് നാട്ടില്‍ ബിജെപി ‑എഐഎഡിഎംകെപോര്ശക്തമാകുന്നതിനിടെസംസ്ഥാനത്ത് എഐഎഡിഎംകെയും,ജെപിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയുംഎഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി.ഇതു സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം തങ്ങള്‍ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കേന്ദ്രമന്ത്രി അമിത് ഷായും,ബിജെപിദേശീയ പ്രസിഡന്റ് ജെപി നദ്ദയും ഞങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സഖ്യത്തെക്കുറിച്ച് തീരുമാനിച്ചത് ബിജെപിയുടെ കേന്ദ്ര നേതാക്കളാണ് അല്ലാതെ സംസ്ഥാനത്തുള്ളവരല്ല. പളനിസ്വാമി അഭി്പ്രായപ്പെട്ടു.എഐഎഡിഎം.കെ-ബിജെപി സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പളനിസ്വാമിയുടെ അഭിപ്രായ പ്രകടനം. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മില്‍ ഉയര്‍ന്നു വന്ന തര്‍ക്കങ്ങളാണ് സഖ്യത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചത്

തങ്ങള്‍ ഇപ്പോഴും ബിജെപിയുമായി സഖ്യത്തിലാണെന്നും ഈറോഡ് ഈസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും അങ്ങനെ തന്നെയാണ് മത്‌സരിച്ചതെന്നും പളനിസ്വാമി പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് തുടരുമെന്നും പളനിസ്വാമി വ്യക്തമാക്കി.ബിജെപിയുടെ ഐടി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 പേര്‍ കഴിഞ്ഞ മാസം പാര്‍ട്ടി വിട്ട് എഐഎഡിഎം.കെയില്‍ ചേര്‍ന്നിരുന്നു.

അണ്ണാമലൈയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോകുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച ഏറിയിരിക്കുകയാണ്. 

eng­lish Summary:
Edap­pa­di will con­tin­ue the BJP-AIADMK alliance in Tamil Nadu; Protest in BJP state unit

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.