19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024

പുതിയ രുചിയുമായി എയര്‍ ഇന്ത്യ ; മെനുവില്‍ വോഡ്ക,ജിന്‍, വിസ്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2023 1:09 pm

ടാറ്റാ ഗ്രൂപ്പിന്‍റെ അധീനതയിലുള്ള എയര്‍ ഇന്ത്യാ രാജ്യാന്തര വിമാനങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ പുതുക്കി. ഇനി മുതല്‍ പുതിയ ഭക്ഷണ‑പാനീയ മെനു ആയിരിക്കും ലഭിക്കുക.യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.

പ്രധാനഭക്ഷണത്തിനൊപ്പം മധുര പലഹാരങ്ങളും ഒരുക്കിയിട്ടുണ്ട്, കൂടാതെ രാജ്യത്തെ പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണ ഇനങങളും മെനുവിലുണ്ട്.കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്‌കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും ശ്രദ്ധ നൽകിയത് അവയിൽ സ്വാദിഷ്ടമായ പോഷകസമൃദ്ധമായ വിഭവങ്ങൾ ഉണ്ടാവുക എന്നുള്ളതാണെന്ന് എയർ ഇന്ത്യയുടെ ഇൻഫ്ലൈറ്റ് സർവീസസ് മേധാവി സന്ദീപ് വർമ ​​പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് കഴിഞ്ഞ മാസം എയർ ഇന്ത്യ കടന്നിരുന്നു. ഇതിനായി വിവിധ ബാങ്കുകളിൽ നിന്നും ടാറ്റ ഗ്രൂപ്പ് ധന സമാഹരണം നടത്തിയിട്ടുണ്ട്.

Eng­lish Summary:
Air India with a new taste; Vod­ka, gin and whiskey on the menu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.