20 December 2025, Saturday

Related news

December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 13, 2025
December 6, 2025
December 5, 2025

ലൈഫ് പദ്ധതിയിലൂടെ 174 കുടുംബങ്ങള്‍ക്ക് കൂടി വീടൊരുങ്ങുന്നു

നാല് ഭവനസമുച്ചയങ്ങൾ എട്ടിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
Janayugom Webdesk
തിരുവനന്തപുരം
April 4, 2023 10:43 pm

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂർത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ കണ്ണൂർ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കൾക്കുള്ള താക്കോൽ കൈമാറ്റവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂർ (ഇടുക്കി) ഭവനസമുച്ചയങ്ങളുടെ താക്കോൽദാനം അതത് ഭവനസമുച്ചയങ്ങൾക്ക് സമീപം ക്രമീകരിച്ചിട്ടുള്ള വേദിയിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ അതേസമയം നിർവഹിക്കും.

ലൈഫ് മിഷൻ മുഖേന സംസ്ഥാനത്ത് നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. കരിമണ്ണൂരിൽ 42ഉം, കടമ്പൂര്‍, പുനലൂർ, വിജയപുരം ഭവന സമുച്ചയങ്ങളിൽ 44 യൂണിറ്റുകളും‍ വീതമാണുള്ളത്. ഭിന്നശേഷിക്കാർക്കും മറ്റ് ശാരീരിക അവശത ഉള്ളവർക്കുമായി താഴത്തെ നിലയിൽ രണ്ട് ഭവനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിലും ഒരു ഹാൾ, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാൽക്കണി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങൾ, വൈദ്യുതി, കുടിവെള്ളത്തിനായി കുഴൽ കിണർ, കുടിവെള്ള സംഭരണി, സോളാർ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്കരണം, ചുറ്റുമതിൽ, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

കെട്ടിടങ്ങൾ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിർമ്മാണം നിർവഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിർമ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിർവഹിച്ചു. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നാല് പദ്ധതിയുടെയും കൺസൾട്ടൻസി നിർവഹണം നടത്തിയത്. സർക്കാർ സബ്സിഡിയോടെ കെട്ടിടത്തിൽ സൗരോർജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചു. ഇതുവഴി കെട്ടിടത്തിന്റെ പൊതുഇടനാഴികളിലും പൊതുവിടങ്ങളിലും സൗരോർജ വൈദ്യുതി ഉപയോഗിച്ച് വെളിച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: life mis­sion project
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.