22 January 2026, Thursday

കിണറ്റില്‍ വീണ രണ്ടു വയസുകാരനെ സാഹസികമായി രക്ഷിച്ച് എട്ടു വയസുകാരി ചേച്ചി

Janayugom Webdesk
ആലപ്പുഴ
April 5, 2023 11:21 am

കിണറ്റില്‍ വീണ രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ രക്ഷിച്ച് എട്ടു വയസുകാരി. ആലപ്പുഴ മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി കിണറ്റില്‍ മുങ്ങിത്താഴ്ന്ന അനുജൻ ഇവാനെ രക്ഷിച്ചത്. രണ്ടു വയസ്സുകാരനായ കുഞ്ഞനുജനെ പൈപ്പിലൂടെ ഊർന്നിറങ്ങി പൊക്കിയെടുത്ത് രക്ഷിക്കുകയായിരുന്നു ദിയ. അമ്മ ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയുടെയും അനുജത്തിയുടെയും കണ്ണു വെട്ടിച്ചാണ് ഇതിനിടക്ക് ഇവാൻ കിണറിനടുത്തുള്ള പമ്പിൽ ചവിട്ടി ഇരുമ്പുമറയുള്ള കിണറിനു മുകളിൽ കയറിയത്.

ഇരുമ്പുമറയുടെ മധ്യഭാഗം തകർന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. കിണറ്റിനടിയിൽ കൈകാലിട്ടടിക്കുന്ന അനുജനെ കണ്ട ദിയ കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി ഇവാനെ പിടിച്ചുയർത്തുകയായിരുന്നു. മറ്റേ കൈകൊണ്ടു പൈപ്പിൽ പിടിച്ചു കിടന്നു. കുട്ടികളുടെ അമ്മയുടെ നിലവിളി കേട്ട് വന്ന അയൽവാസികൾ കുട്ടികളെ കിണറ്റിൽ നിന്നും രക്ഷിച്ചത്. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ദിയ. തലയിൽ ചെറിയ മുറിവേറ്റ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സാരമായ പരിക്കുകളില്ലാത്തതിനാല്‍ പേടി വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Eng­lish Sum­ma­ry; An eight-year-old sis­ter brave­ly res­cued a two-year-old boy who fell into a well

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.