ക്രൈസ്തവരെ എപ്പോഴും പിന്തുടരണമെന്നും, ആക്രമിക്കണമെന്നും ആഹ്വാനം ചെയ്ത കര്‍ണാടകയിലെ മന്ത്രിയും, ബിജെപി നേതാവുമായ മുനിരത്നക്കെതിരേ വിദ്വേഷപ്രസംഗത്തിന് ആര്‍ ആര്‍ നഗര്‍ പൊലീസ് കേസെടുത്തു, ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ്മന്ത്രിയാണ് മുനിരത്ന. മാര്‍ച്ച് 31നായിരുന്നു എംഎല്‍എ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ക്രിസ്ത്യാനികള്‍ ഈ നിമിഷവും ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്നു.ചേരികളിലാണ്ഇവര്‍മതപരിവര്‍ത്തനംനടത്തുന്നത്.1400 പേരുള്ള സ്ഥലങ്ങളില്‍ 400പേരെ മതം മാറ്റി .ഒന്നുകില്‍ അവര്‍ ഇനി വരികയാണെങ്കില്‍ അടിച്ചിറക്കുകയോ,പൊലീസില്‍ പരാതിപ്പെടുകയോ ചെയ്യുകയെന്നാണ് കന്നഡ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തുന്നഇലക്ഷന്‍ ഫ്ളൈയിങ് സ്ക്വാഡ് 11 ടീം ലീഡര്‍ മനോജ് കുമാര്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തെ ദോഷകരമായി ബാധിക്കുന്നതും ക്രിസ്ത്യന്‍ ജനസമൂഹത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളാണ് മന്ത്രി നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
English Summary:
Karnataka Minister Muniratna’s hate speech to attack Christians; Police registered a case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.