28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 12, 2024
August 22, 2024
March 20, 2024
March 17, 2024
March 17, 2024
March 15, 2024
March 14, 2024
March 13, 2024
March 4, 2024

തണ്ണിത്തോട് കല്ലാറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

Janayugom Webdesk
കോന്നി
April 7, 2023 1:03 pm

തണ്ണിത്തോട് കല്ലാറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.ഗുരുനാഥൻമണ് ഫോറെസ്റ്റെഷൻ പരിധിയിൽ തേക്കുതോട് ഏഴാംതല പുളിഞ്ചാലിൽ ആണ് ജഡം കണ്ടെത്തിയത്.അൻപത് വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്.ഏഴ് വയസുള്ള കുട്ടിക്കൊമ്പനെയും കൂടെ കണ്ടെത്തിയിട്ടുണ്ട്.രാവിലെ ജനവാസമേഖലയിൽ കണ്ടിരുന്ന കാട്ടാനയെയും കുട്ടിയേയും പിന്നീട് കല്ലാറിൽ പിടിയാന ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.

ആനക്കുട്ടിയെ വനപാലകർ കാട്ടിലേക്ക് കയറ്റി അയച്ചതിന് ശേഷമാണ് ജഡത്തിന് സമീപത്തേക്ക് ചെല്ലാനായത്.വെള്ളത്തിൽ കണ്ടെത്തിയ ജഡം വടം കെട്ടി സംരക്ഷിച്ച് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.അടുത്ത ദിവസം വനം വകുപ്പ് വെറ്റിനറി സർജ്‌ജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തി ജഡം സംസ്കരിക്കും.

Eng­lish Sum­ma­ry: The car­cass of the wildele­phant was found in Thannith­ode Kallar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.