ശ്രീലങ്കയില്‍ ചൈന സ്ഥാപിക്കാന്‍ പോകുന്ന റഡാര്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നിരീക്ഷിക്കാനെന്ന് റിപ്പോര്‍ട്ട്. ഡോന്‍ഡ്ര കടല്‍ത്തീരത്തിനു സമീപത്തെ കാട്ടിനുള്ളില്‍ റഡാര്‍ സ്ഥാപിക്കാനുള്ള പദ്ധതി ഏതാണ്ട് അവസാനഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിലെ ആന്‍ഡമാന്‍ ദ്വീപുകളിലേക്കുള്ള നാവികസേനയുടെ യാത്രാവിവരങ്ങള്‍, കൂടംകുളം, കല്‍പ്പാക്കം ആണവ നിലയങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ചൈന ശ്രീലങ്കയില്‍ റഡാര്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോഗാര്‍ഷ്യയില്‍ അമേരിക്കാന്‍ സൈനിക പ്രവര്‍ത്തനം നിരീക്ഷിക്കാനും റഡാര്‍ സംവിധാനം ഉപയോഗിക്കും.
ശ്രീലങ്കയിലെ ദക്ഷിണഭാഗത്തുള്ള ഡോന്‍ഡ്ര തീരം വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യതലസ്ഥാനമായിരുന്നുവെന്ന പ്രത്യേകതയുള്ള ഇടമാണ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സ് ആണ് റഡാര്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഡോന്‍ഡ്ര കടല്‍ത്തീരത്ത് റഡാര്‍ സ്ഥാപിക്കാനുള്ള നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഹംമ്പന്‍ടോട്ട തുറമുഖത്ത് അടുപ്പിക്കാന്‍ ചൈനീസ് നിരീക്ഷണ കപ്പല്‍ യുവാന്‍ വാങ്ങിന് ഇന്ത്യന്‍ എതിര്‍പ്പ് മറികടന്ന് ശ്രീലങ്ക അനുമതി നല്‍കിയിരുന്നു.
ശ്രീലങ്കയിലെ പ്രധാന വ്യോമത്താവളങ്ങള്‍, തുറമുഖ നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ ചൈനീസ് നിക്ഷേപം വന്‍തോതില്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ തെരുവില്‍ ഇറങ്ങിയ ജനകീയ പ്രതിഷേധക്കാര്‍ ചൈനീസ് നിക്ഷേപം സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ആവശ്യം ഉയര്‍ത്തിയിരുന്നു.
English Summary;Chinese radar in Sri Lanka targeting India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.