19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

രാജസ്ഥാനില്‍ അശോക് ഗലോട്ടിനെതിരെ സച്ചിന്‍പൈലറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2023 4:25 pm

ബിജെപിക്ക് എതിരെ രാജ്യത്താകമാനം കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമ്പോള്‍ പാളയത്തിലെ പട
പാര്‍ട്ടിക്ക് തലവേദനയാകുന്നു .രാജസ്ഥാനില്‍ മുഖ്യമന്ത്രിക്ക് എതിരേ സച്ചിന്‍പൈലറ്റാണ് രംഗത്ത് എത്തിയിരിക്കുന്നത്
അശോക് ഗലോട്ട് സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി ഏകദിന നിരാഹാര സമരം നടത്താനൊരുങ്ങുകയാണ് മുന്‍ ഉപമുഖ്യമന്ത്രികൂടിയായ സച്ചിന്‍പൈലറ്റ്.

സ്വന്തം സര്‍ക്കാരിനെതിരേയുള്ള സമരം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഗെലോട്ട് സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെടുന്നത്.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഗലോട്ട് സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ലെന്നാണ് സച്ചിന്‍പൈലറ്റിന്‍റെ ആരോപണം. ഈ മാസം 11 ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് പൈലറ്റ് പറഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. നേരത്തെ സച്ചിന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു

Eng­lish Sum­ma­ry: Sachin Pilot vs Ashok Gal­lot in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.