കര്‍ണാടയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലെ സിദ്ധരാമയ്യ‑ഡി കെ ശിവകുമാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള പോര് .കൂടുതല്‍ കടുക്കുകയാണ്. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഉള്‍പ്പെടെ ഇരു ഗ്രൂപ്പുകളും തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പരസ്പരം മത്സരിക്കുന്നതിനാല്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ വൈകുന്നു.
അതിനിടെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയെ ഞെട്ടിച്ചു രംഗത്തു വന്നു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുനഖാര്‍ഗെയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശിവകുമാറിന്റെ പ്രസ്താവനക്ക് ഏറെ പ്രാധാന്യമുണ്ട്. ഖാര്‍ഗെ ആവശ്യപ്പെടുന്ന എന്തും നിറവേറ്റണ്ടത് തന്റെ കടമയാണെന്നും ശിവകുമാര്‍ പറഞ്ഞു.
ഖാര്‍ഗയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ താന്‍ മുഖ്യമന്ത്രിയുടെ അവകാശവാദത്തില്‍ നിന്നും പിന്മാറാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.,ഖാര്‍ഗെ എന്റെ സീനിയറാണ്. അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് താന്‍ സന്നദ്ധനാണെന്നും, സംസ്ഥാനത്തിന് അദ്ദേഹത്തിന്റെ സേവനം വേണമെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു
English Summary:Karnataka Legislative Assembly Elections: Shivakumar withdraws claim if Kharge contests as CM candidate
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.