24 December 2025, Wednesday

Related news

December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 16, 2025

വിദേശ വിനിമയ ചട്ടം ലംഘിച്ചുവെന്ന് ആരോപണം; ബിബിസിയ്‌ക്കെതിരെ കേസെടുത്ത് ഇഡി

Janayugom Webdesk
ന്യൂഡല്‍ഹി
April 13, 2023 1:35 pm

കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍) ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോറിന്‍ എക്സ്സേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) നിയമം അനുസരിച്ച് രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടു.
ബിബിസിക്കെതിരെ ആദായ നികുതി വകുപ്പ് നടത്തിയ നീരിക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തിരിക്കുന്നത്. രാജ്യത്തെ ബിസിസി സ്ഥാപനങ്ങള്‍ പുറത്ത് വിട്ട ലാഭക്കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു. നികുതി കൃത്യമായി അടയ്ക്കുന്നതിലും കമ്പനി വീഴ്ച വരുത്തി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിച്ച ലാഭം വിദേശത്തേക്ക് വകമാറ്റിയെന്നും ഇഡി ആരോപിക്കുന്നു. 

2023 ഫെബ്രുവരിയില്‍ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടത്തിയ പരിശോധനകളിലെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.
നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 2022ലെ ഗുജറാത്ത് കലാപത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി, ഇന്ത്യ‑ദി മോഡി ക്വസ്റ്റ്യന്‍ പുറത്ത് വന്നശേഷം ബിബിസിയെ വരുതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് വരികയായിരുന്നു.
രാജ്യത്തെ ഡോക്യുമെന്ററി പ്രദര്‍ശം തടയാന്‍ സര്‍ക്കാര്‍ ആവുംവിധം ശ്രമിച്ചുവെങ്കിലും ഒടുവില്‍ പരാജയം സമ്മതിച്ച് പിന്‍വാങ്ങുകയായിരുന്നു.
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് മണിക്കൂറുകളോളം നീണ്ട പരിശോധന നടത്തിയത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിനെ പ്രതിരോധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്ന് ബിബിസി ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: ED files case against BBC India under FEMA for ‘FDI violations’
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.