30 September 2024, Monday
KSFE Galaxy Chits Banner 2

മെട്രോ ലിഫ്റ്റിൽ വെച്ച് സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച 26കാരൻ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 4:42 pm

മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിൽ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാർ, തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്‌റ്റേഷനിൽ ലിഫ്റ്റിനുള്ളിൽ വച്ച് തന്റെ സ്വകാര്യഭാഗങ്ങൾ തുറന്നുകാട്ടുകയും യാത്രക്കാരിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെയും പ്രാദേശിക ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് രാജേഷിനെ പിടികൂടിയത്. അതേസമയം സംഭവത്തിനുശേഷം പ്രതി ട്രെയിനില്‍ കയറാതെ കടന്നുകളഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. 

പീഡനവുമായി ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം ഡൽഹി മെട്രോ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

Eng­lish Sum­ma­ry: A 26-year-old man was arrest­ed for sex­u­al­ly assault­ing a woman in a metro lift

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.