30 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 26, 2024
September 24, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മൂന്നാമത്തെസ്ഥാനാര്‍ത്ഥി പട്ടിക ; സിദ്ധരാമയ്യയ്ക്ക് കോലാര്‍ സീറ്റില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 6:13 pm

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള മൂന്നാമത്തെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്.43 സ്ഥാനാര്‍ത്ഥികളുടെ പേരുള്ള പട്ടികയാണ് ശനിയാഴ്ച പുറത്തിറക്കിയത്.

വരുണയ്ക്ക് പുറമേ കോലാറില്‍കൂടി മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കയിട്ടില്ല.കോലാറില്‍ മഞ്ജുനാഥിന്‍റെ പേരാണ് പട്ടികയിലുള്ളത്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലക്ഷ്മണ്‍ സവാദി അടക്കമുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ട്. മുകതിര്‍ന്ന നേതാവായ സിദ്ധരാമ്മയ്യക്ക് വരുണയിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്.

2018ല്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച സിദ്ധരാമ്മയ്യ ഇത്തവണയും രണ്ട് മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. വരുണയില്‍ നിന്ന് ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും കോലാറിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെനിന്നു കൂടി മത്സരക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹൈക്കമാ‍ന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് സിദ്ധരാമ്മയ്യ നേരത്തെ പറഞ്ഞിരുന്നു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരം ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.കോലാറില്‍ മത്സരിക്കാനാണ് കൂടുതല്‍ താത്പര്യമെന്ന് വ്യക്തമാക്കിയ സിദ്ധരാമയ്യ അവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞെന്നും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിദ്ധരാമയ്യയ്ക്ക് രണ്ട് സീറ്റില്‍ മത്സരിക്കാന്‍ അനുവദിക്കുന്നതിനെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാര്‍, ജി പരമേശ്വര എന്നിവര്‍ അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന് കോലാറില്‍ സീറ്റ് നിഷേധിക്കപ്പെട്ടിട്ടുള്ളത്

Eng­lish Summary:
Third list of Con­gress can­di­dates released in Kar­nata­ka; Sid­dara­ma­iah has no Kolar seat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.