24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 22, 2024
November 21, 2024

സത്യപാല്‍ മാലിക്കിന്‍റെ ആരോപണം; കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 7:10 pm

പുല്‍വാമ സംഭവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ ആരോപണത്തില്‍ കേന്ദ്രത്തിനെതിരേ പ്രതികണവുമായി കോണ്‍ഗ്രസ് സത്യപാല്‍ മാലിക്കിന്‍റേത് ഗൗരവമേറിയ വെളിപ്പെടുത്താലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാംരമേശ് പറഞ്ഞു.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രതികരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കുറവ് ഭരണം,പരമാവധി നിശബ്ദത എന്നതാണ് ബിജെപിയുടെ നയമെന്നും ജയ്റാംരമേശ് പറഞ്ഞു. സത്യം മൂടിവെക്കാനാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ് പിന്‍തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യപാല്‍ മാലിക്കിന്‍റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോജി നിശബ്ദത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയത വിറ്റ് കാശാക്കുകയാണെന്ന ആരോപണവുമായി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി.വേണുഗോപാല്‍.

ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു സത്യപാല്‍ മലിക് നടത്തിയത് ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സത്യപാല്‍ മാലിക്കിന്റെ സുരക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേരയും സുപ്രിയ ശ്രീനേതും ആശങ്ക രേഖപ്പെടുത്തി.

ടിവി ആങ്കര്‍മാരും സിനിമാ സംവിധായകരും നടീനടന്‍മാരുമെല്ലാം ഉയര്‍ന്ന സുരക്ഷ ലഭിക്കുമ്പോള്‍, ഒരു ഉദ്യോഗസ്ഥന്റെ മാത്രം സുരക്ഷയില്‍ സത്യപാല്‍ മാലികിന് വാടകവീട്ടില്‍ കഴിയേണ്ടിവരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. 

Eng­lish Summary:
Satya­pal Malik’s alle­ga­tion; Con­gress against Cen­tral Govt

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.