2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഉദ്ദവ് താക്കറെ ; അവരുടേത് ഗോമൂത്രധാരി ഹിന്ദുത്വം

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2023 11:30 am

ബിജെപിക്കും,ആര്‍എസ്എസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ, മഹാരാഷട്രയിലെ നാഗ്പൂരില്‍ നടന്ന മഹാവികാസ് അഖാടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് താക്കറെ ബിജെപിക്കും,ആര്‍എസ്എസിനും എതിരെ ആഞ്ഞടിച്ചത്. 

താന്‍ കോണ്‍ഗ്രസിനോടൊപ്പം സഖ്യത്തിലേര്‍പ്പെട്ടതിനെ നിരന്തരം വിമര്‍ശിക്കുന്ന ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഉദ്ധവ് താക്കറെ പ്രതികരിച്ചത്. ശിവസേനയെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വ എന്നത് ദേശീയതയുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കുക എന്ന ലക്ഷ്യമാണതിനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.

എനിക്കെതിരെ എപ്പോഴും ഉയരുന്ന വിമര്‍ശനമാണ് ഞാന്‍ കോണ്‍ഗ്രസിനൊപ്പം പോയിയെന്നും ഹിന്ദുത്വയെ ഉപേക്ഷിച്ചു എന്നും. കോണ്‍ഗ്രസില്‍ എന്താ, ഹിന്ദുക്കളില്ലേ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ ഗോമൂത്രധാരി ഹിന്ദുത്വയാണ്,ഉദ്ദവ് അഭിപ്രായപ്പെട്ടു.ഞങ്ങളുടെ പൊതുപരിപാടി നടന്ന സാംബാജി നഗറില്‍ അവര്‍ ഗോമൂത്രം തളിച്ചിരുന്നു. അവര്‍ കുറച്ച് ഗോമൂത്രം കുടിക്കണമായിരുന്നു, അവര്‍ ബുദ്ധിയുള്ളവരാകട്ടെ.

ഞങ്ങളുടെ ഹിന്ദുത്വം ദേശീയതയുമായി ബന്ധപ്പെട്ടതാണ് ഉദ്ദവ് താക്കറെ പറഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അടുത്തിടെ നടത്തിയ അയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തെയും താക്കറെ വിമര്‍ശിച്ചു. സംസ്ഥാനത്ത് മഴക്കെടുതി കാരണം കര്‍ഷകര്‍ രൂക്ഷമായ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രി ക്ഷേത്രദര്‍ശനം നടത്തുകയാണെന്ന വിമര്‍ശനമാണ് ഷിന്‍ഡെക്കെതിരെ ഉദ്ധവ് ഉന്നയിച്ചത്.

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കൊന്നു കൊണ്ടിരിക്കുകയാേെണന്നും അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അടുപ്പക്കാരെ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും താക്കറെ ആരോപിച്ചു. ബിജെപിക്കെതിരെ സംസാരിക്കുന്നവരെ ആക്രമിക്കുന്ന പ്രവണതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും താക്കറെ പറഞ്ഞു.

Eng­lish Sum­ma­ry: Uddhav Thack­er­ay crit­i­cizes BJP; Theirs is cow urine Hinduism

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.