23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 18, 2024
November 16, 2024
September 25, 2024
September 25, 2024
September 16, 2024
September 14, 2023
July 28, 2023
July 22, 2023
May 22, 2023

സൗമ്യ മേനോൻ നായികയാവുന്ന കന്നട ആക്ഷൻ ചിത്രം ‘ഹണ്ടർ ഓൺ ഡ്യൂട്ടി’; ചിത്രീകരണം പുരോഗമിക്കുന്നു

Janayugom Webdesk
April 17, 2023 7:03 pm

പുതുമുഖ നായകനും സൂപ്പർസ്റ്റാർ ഉപേന്ദ്രയുടെ അനന്തരവനുമായ യുവ നടൻ നിരഞ്ജൻ സുധീന്ദ്രയും മലയാളി താരം സൗമ്യ മേനോനും ഒന്നിക്കുന്ന കന്നട മാസ് ആക്ഷൻ ചിത്രം ‘ഹണ്ടർ ഓൺ ഡ്യൂട്ടി‘യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം നിർമിക്കുന്നത് ത്രിവിക്രമ സപല്യ ആണ്. വിനയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ ശരത് കുമാർ ജോയിൻ ചെയ്തിരുന്നു. നിരഞ്ജൻ സുധീന്ദ്ര നായകനായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

സൗമ്യ ഇതിനോടകം തന്നെ തെലുങ്കിൽ കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ‘സർകാരു വാരി പാട്ട’യിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൗമ്യക്ക് പുറമെ പ്രകാശ് രാജ്, നാസർ, സുമൻ തുടങ്ങിയ സീനിയർ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ചന്ദൻ ഷെട്ടിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരക്കുന്നത്. മഹേഷ് ഛായാഗ്രഹണവും, ശ്രീകാന്ത് ചിത്രസംയോജനവും ചെയ്തിരിക്കുന്നു. രഘു നിടുവല്ലി ആണ് ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.


ജയന്ത് കൈകിനി, നാഗേന്ദ്ര പ്രസാദ്, ചേതൻ കുമാർ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്ന്. കൊറിയോഗ്രഫി: ഗണേഷ്, ഭാനു. സംഘട്ടനം: ഗണേഷ്, കലാസംവിധാനം: രഘു, സ്റ്റിൽസ്: ചന്ദ്രു, വാർത്ത പ്രചരണം: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രം നവംബർ റിലീസായിരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Eng­lish Sum­ma­ry: Kan­na­da action film ‘Hunter on Duty’ star­ring Soumya Menon; Film­ing is in progress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.