15 January 2026, Thursday

Related news

September 12, 2025
May 30, 2025
June 7, 2024
February 28, 2024
October 23, 2023
October 21, 2023
October 20, 2023
October 13, 2023
September 27, 2023
September 25, 2023

വന്ദേഭാരത് വൈകിയ സംഭവം :ചീഫ് കണ്‍ട്രോളറെ സസ്പെന്‍റ് ചെയ്ത നടപടി പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 3:55 pm

വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സംഭവം വിവാദമായതോടെയാണ് റെയില്‍വെയുടെ പിന്‍മാറ്റം. ഉദ്യോഗസ്ഥനോട് ജോലിയില്‍ പ്രവേശിക്കാന്‍ റെയില്‍വേ നിര്‍ദേശം നല്‍കുകയായിരുന്നു.

വേണാട് എക്സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട് വൈകിയതിനാണ് ചീഫ് കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയായിരുന്നു റെയില്‍വേ നടപടിയെടുത്തത്.

ചൊവ്വാഴ്ച വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. ട്രയല്‍ മൂവ്മെന്റ് നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കണ്‍ട്രോളര്‍ ബിഎല്‍ കുമാറായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു ബി എല്‍ കുമാറിന് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതിനിടെ നിറയെ യാത്രക്കാരുമായി കടന്നുവന്ന വേണാട് എക്സ്പ്രസിന് പിറവം റോഡ് സ്റ്റേഷനില്‍ ആദ്യ സിഗ്‌നല്‍ നല്‍കി. ഇതോടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിട്ട് വൈകി. ഇക്കാരണം പറഞ്ഞാണ് ബിഎല്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

Eng­lish Summary:
Van­deb­harat delay inci­dent: The sus­pen­sion of the Chief Con­troller has been withdrawn

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.