19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
June 21, 2024
October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023
April 1, 2023
March 25, 2023

ഈഴവൻ എന്നൊക്കെ പേരിടുമോ?എല്ലാവര്‍ക്കും ജാതിപ്പേര് ഇടാമെങ്കില്‍ ഇതും ഇടാം, മുകേഷിന്റെ ചോദ്യത്തിന് യുവാവിന്റെ മറുപടി

Janayugom Webdesk
April 18, 2023 7:38 pm

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാവ് സ്വന്തം ജാതി ചേര്‍ത്ത് പേര് ഇട്ടതിനെക്കുറിച്ച്  പറയുന്ന വീഡിയോ വൈറലാകുന്നു. കളരി പ്രകടനുമായി എത്തിയ യുവാവാണ് തന്റെ പേര് ഈഴവൻ എന്ന് വ്യക്തമാക്കിയത്. വ്യത്യസ്തമായ പേരിനെക്കുറിച്ച് വിധികര്‍ത്താക്കളായ നടൻ മുകേഷും, നടി നവ്യ നായരും യുവാവിനോട് ചോദിക്കുന്നുണ്ട്. ഇതിന് യുവാവ് നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

ഓജസ് ഈഴവൻ എന്നാണ് യുവാവിന്റെ പേര്. എന്തുകൊണ്ടാണ് അങ്ങനെ പേര് നൽകിയതെന്ന് മുകേഷ് ചോദിക്കുന്നുണ്ട്. പാർവതി നായർ, പാർവതി നമ്പൂതിരി, ആകാശ് എസ് വർമ എന്ന് ഇടാമെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടായെന്നാണ് യുവാവിന്റെ മറുചോദ്യം. സ്വയം നൽകിയ പേരാണോയെന്ന് നവ്യ ചോദിക്കുമ്പോൾ അതെയെന്നുള്ള മറുപടിയും ഓജസ് നൽകുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. എന്തിനാണ് ജാതി വാൽ പ്രോത്സാഹിപ്പിക്കുന്നതെന്ന്  തരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത്.

Eng­lish Sum­ma­ry: mukesh reac­tion on con­tes­tant adding caste as his sec­ond name
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.