21 December 2025, Sunday

Related news

November 17, 2025
November 5, 2025
November 4, 2025
October 11, 2025
September 25, 2025
September 15, 2025
September 6, 2025
August 23, 2025
August 19, 2025
August 19, 2025

മില്‍മ പാല്‍വില ഒരു രൂപ വര്‍ധിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 18, 2023 11:17 pm

മില്‍മ പാൽ വിലയിൽ ഒരു രൂപ വര്‍ധിപ്പിച്ചു. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 30 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും. ഏറെ ആവശ്യക്കാരുള്ള നീല കവർ പാലിന് രണ്ടു മാസം മുൻപ് വില കൂട്ടിയിരുന്നതിനാൽ വില വർധിപ്പിച്ചിട്ടില്ല. വില ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം. നേരത്തെ മറ്റു ഉല്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ ഈ രണ്ട് വിഭാഗങ്ങളില്‍ വില കൂട്ടിയിരുന്നില്ലെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Mil­ma milk price hiked

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.