‘വളരും തോറും പിളരും, പിളരുംതോറും വളരും എന്ന് കെ എം മാണി നടത്തിയ പ്രയോഗം കേരള കോണ്‍ഗ്രസില്‍ തുടര്‍ക്കഥയാവുകയാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂര്‍ തന്റെ രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് കൈമാറി. യുഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്ള കാലത്ത് കിട്ടിയ അംഗീകാരം കോണ്‍ഗ്രസിന് ഇപ്പോളില്ലെന്ന് ജോണി നെല്ലൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേതൃത്വം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. ദേശീയ പ്രാധാന്യമുള്ള പാര്‍ട്ടിയായിരിക്കും പ്രഖ്യാപിക്കുകയെന്ന് യുഡിഎഫിനെ വിമര്‍ശിച്ച് ജോണി നെല്ലൂര്‍ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണം, നിലവിലുള്ള ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നാകും പുതിയ പാർട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. സിറോ മലബാര്‍ സഭ ബിഷപ്പിന്റെ പിന്തുണയോടെയാണ് പുതിയ പാര്‍ട്ടി രൂപികരണമെന്നാണ് റിപ്പോര്‍ട്ട്.
കേരള കോൺഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു, പി എം മാത്യു തുടങ്ങിയവർ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് സൂചന. കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും. ക്രിസ്ത്യൻ വിഭാഗത്തിലെ തീവ്രനിലപാടുകാരുടെ സംഘടനയായ കാസ ജനറൽ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിവരം.
English Summary:Split in Kerala Congress Joseph faction; Vice Chairman Johnny Nelloor resigned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.