22 December 2024, Sunday
KSFE Galaxy Chits Banner 2

സംഘപരിവാർ അജണ്ട നടപ്പിലാക്കാന്‍ ശ്രമം: വി എസ് സുനിൽകുമാർ

Janayugom Webdesk
ഇരിങ്ങാലക്കുട
April 19, 2023 6:03 pm

ഭരണഘടന അട്ടിമറിച്ച് സംഘപരിവാർ സംഘത്തിന്റെ അജണ്ട കൂടുതൽ ശക്തിയോടെയും അധികാരത്തിന്റെ പിൻബലത്തോടെയും നടപ്പിലാക്കാനുള്ള ആസൂത്രിതമായ ശ്രമത്തിലാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി ഭരണകൂടമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ പറഞ്ഞു. ഇ കെ രാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഭാരതം പുതിയ ഭരണഘടന എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 

സിപിഐ മുതിര്‍ന്ന നേതാവ് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ സുധീഷ്, കെ എസ് ജയ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും അസി. സെക്രട്ടറി എൻ കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Efforts to imple­ment Sangh Pari­var agen­da: VS Sunilkumar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.