19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
October 3, 2024
August 27, 2024
August 8, 2024
January 16, 2024
December 27, 2023
October 14, 2023
September 19, 2023
September 6, 2023
August 30, 2023

മില്‍മ റിച്ച് പാലിന്റെ രണ്ടു രൂപ വര്‍ധന പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
April 19, 2023 7:05 pm

മില്‍മയുടെ പച്ചക്കവറിൽ നൽകുന്ന റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ അറിയിക്കുന്നതില്‍ മിൽമക്ക് വീഴ്ച സംഭവിച്ചതായി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ട്. എന്നാല്‍ വില വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിനെ കൂടി അറിയിക്കാനുള്ള ബാധ്യത അവർക്ക് ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കൊഴുപ്പ് കൂടിയ മിൽമ റിച്ചിന് ലിറ്ററിന് രണ്ട് രൂപയുടെ വർധനവ് വരുത്തിയത് പിൻവലിച്ചു. ഡിസംബർ മാസത്തിൽ 6 രൂപ വർധനവ് വരുത്തിയിരുന്നു. അതിനാൽ രണ്ടു രൂപയുടെ വർധനവ് പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് വർധനവ് മിൽമ പിൻവലിച്ചത്. എന്നാൽ മിൽമ സ്മാർട്ടിന്റെ വർധനവ് തുടരും. ഇതോടെ ഇതോടെ അരലിറ്റർ റിച്ച് പാലിന് വീണ്ടും 29 രൂപയായി വില കുറയും. സ്മാർട് പാലിന് അര ലിറ്ററിന് 25 രൂപയാണ് വില. അതേസമയം നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം വൈകുന്നേരം ചേർന്ന യോഗത്തിലാണ് വില ഏകീകരണത്തിന്റെ ഭാഗമായി ഒരു രൂപ വീതം കൂട്ടിയത് എന്നാണ് മിൽമയുടെ വിശദീകരണം.

Eng­lish Sum­ma­ry: mil­ma green cov­er rich milk no price hike
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.